India vs England, 1st Test, Day 1: ഒന്നാം ദിനം ഇന്ത്യ തൂക്കി; ഗില്ലിനും ജയ്‌സ്വാളിനും സെഞ്ചുറി

175 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം 127 റണ്‍സുമായി ഗില്ലും 102 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 65 റണ്‍സെടുത്ത ഉപനായകന്‍ റിഷഭ് പന്തുമാണ് ക്രീസില്‍

India vs England 1st Test Day 1, India vs England 1st test Day 1, India vs England Test Series Date, India vs England, India England Match Updates, India vs England Scorecard, India vs England Live Updates, ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്
Leeds| രേണുക വേണു| Last Modified ശനി, 21 ജൂണ്‍ 2025 (08:33 IST)
India vs ENgland, 1st Test, Dey 1

India vs England, 1st test, Day 1: ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്കു മേല്‍ക്കൈ. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ 85 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഇന്ത്യക്കായി സെഞ്ചുറി നേടി.

175 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം 127 റണ്‍സുമായി ഗില്ലും 102 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 65 റണ്‍സെടുത്ത ഉപനായകന്‍ റിഷഭ് പന്തുമാണ് ക്രീസില്‍. 159 പന്തില്‍ 101 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തിളങ്ങി. കെ.എല്‍.രാഹുല്‍ 78 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായി. സായ് സുദര്‍ശന്‍ (നാല് പന്തില്‍ പൂജ്യം) അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് രണ്ടും ബ്രണ്ടന്‍ കാഴ്‌സ് ഒരു വിക്കറ്റും വീഴ്ത്തി. കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ കൂടി ബാറ്റ് ചെയ്യാനുള്ളതിനാല്‍ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രമിക്കും.

മത്സരക്രമം

ഒന്നാം ടെസ്റ്റ് - ജൂണ്‍ 20 മുതല്‍ 24 വരെ - ലീഡ്സിലെ ഹെഡിങ്ലിയില്‍

രണ്ടാം ടെസ്റ്റ് - ജൂലൈ രണ്ട് മുതല്‍ ആറ് വരെ - ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍

മൂന്നാം ടെസ്റ്റ് - ജൂലൈ പത്ത് മുതല്‍ 14 വരെ - ലണ്ടനിലെ ലോര്‍ഡ്സില്‍

നാലാം ടെസ്റ്റ് - ജൂലൈ 23 മുതല്‍ 27 വരെ - മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍

അഞ്ചാം ടെസ്റ്റ് - ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ - ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍

എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും. ടോസ് മൂന്നിന്.

India vs England, Test Series Live Telecast: ജിയോ ഹോട്ട്സ്റ്റാറിലും സോണി സ്‌പോര്‍ട്‌സിലും ആണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഇരു കൂട്ടരും തമ്മിലുള്ള കരാര്‍ പ്രകാരം ജിയോ ഹോട്ട്സ്റ്റാറില്‍ എല്ലാ മത്സരങ്ങളും ഓണ്‍ലൈന്‍ സംപ്രേഷണം നടത്തും. സോണി സ്പോര്‍ട്സ് നെറ്റ് വര്‍ക്കില്‍ ആയിരിക്കും ചാനല്‍ ലൈവ് ടെലികാസ്റ്റിങ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :