India vs England : ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അരങ്ങേറ്റ മത്സരത്തിൽ ഡക്കായി മടങ്ങി സായ് സുദർശൻ

India vs England 1st test Day 1, India vs England Test Series Date, India vs England, India England Match Updates, India vs England Scorecard, India vs England Live Updates, ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഇന്ത്യ - ഇംഗ്ലണ്ട് ലൈവ
അഭിറാം മനോഹർ| Last Updated: വെള്ളി, 20 ജൂണ്‍ 2025 (18:27 IST)
India vs England
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടം. ഒന്നാം ഇന്നിങ്ങ്‌സില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, അശ്വിന്‍, രോഹിത് ശര്‍മ എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. ഇംഗ്ലണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 91ല്‍ നില്‍ക്കവെ ബ്രൈഡന്‍ കാഴ്‌സെയുടെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. പിന്നാലെയിറങ്ങിയ സായ് സുദര്‍ശനം പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി.


അരങ്ങേറ്റ മത്സരത്തില്‍ റണ്‍സൊന്നും നേടാനാകാതെയാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. 4 പന്തുകള്‍ നേരിട്ട താരത്തെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് മടക്കിയത്. ഉച്ചഭക്ഷണറ്റ്ഃഇന് പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :