India vs England: 'ഞങ്ങള്‍ക്കും അറിയാം ആക്രമണം'; ലീഡ്‌സില്‍ കൗണ്ടര്‍ അറ്റാക്കുമായി ഇംഗ്ലണ്ട്, ഇന്ന് നിര്‍ണായകം

സെഞ്ചുറി നേടിയ ഒലി പോപ്പ് (131 പന്തില്‍ 100), 12 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്ക് എന്നിവരാണ് ക്രീസില്‍

India vs England Test 1 Day 2, India vs England Test Series Date, India vs England, India England Match Updates, India vs England Scorecard, India vs England Live Updates, ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഇന്ത്യ - ഇംഗ്ലണ്ട് ലൈവ്
Leeds| രേണുക വേണു| Last Modified ഞായര്‍, 22 ജൂണ്‍ 2025 (08:41 IST)
India vs England

India vs England: ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാംദിനം പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയേക്കാള്‍ 262 റണ്‍സ് അകലെയാണ് ഇംഗ്ലണ്ട്.

സെഞ്ചുറി നേടിയ ഒലി പോപ്പ് (131 പന്തില്‍ 100), 12 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്ക് എന്നിവരാണ് ക്രീസില്‍. സാക് ക്രൗലി (ആറ് പന്തില്‍ നാല്), ബെന്‍ ഡക്കറ്റ് (94 പന്തില്‍ 62), ജോ റൂട്ട് (58 പന്തില്‍ 28) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ജസ്പ്രിത് ബുംറയാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. 227 പന്തില്‍ 19 ഫോറും ഒരു സിക്‌സും സഹിതം 147 റണ്‍സ് നേടിയ നായകന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. റിഷഭ് പന്ത് 178 പന്തില്‍ 12 ഫോറും ആറ് സിക്‌സും സഹിതം 134 റണ്‍സ് നേടി. 159 പന്തില്‍ 101 റണ്‍സ് നേടിയ ജയ്‌സ്വാളിനെ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. സായ് സുദര്‍ശന്‍, കരുണ്‍ നായര്‍ എന്നിവര്‍ പൂജ്യത്തിനു പുറത്തായി നിരാശപ്പെടുത്തി. കെ.എല്‍.രാഹുല്‍ 78 പന്തില്‍ 42 റണ്‍സ് നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :