ഇംഗ്ലീഷ് മെച്ചപ്പെടുത്താമോ? വിവാഹം കഴിക്കാൻ തയ്യാറെന്ന് ഷമിയോട് ബോളിവുഡ് നടി

അഭിറാം മനോഹർ| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (17:46 IST)
ഇന്ത്യന്‍ സ്റ്റാര്‍ പേസറായ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ പായല്‍ ഘോഷ്. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നടി കുറിച്ചു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഷമി. കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് മാത്രം 16 വിക്കറ്റുകള്‍ ഷമി ഈ ലോകകപ്പില്‍ നേടികഴിഞ്ഞു. ഇതില്‍ 2 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉള്‍പ്പെടുന്നു. ഇതോടെ ഷമിയുടെ പ്രകടനത്തെ ആഘോഷിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഇതിനിടെയാണ് താരത്തിന് വിവാഹ അഭ്യര്‍ഥനയുമായി ബോളിവുഡ് നടി രംഗത്തെത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :