1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pat Cummins trolls Rohit Sharma

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്ന് മത്സരങ്ങള്‍ വേണമെന്ന് രോഹിത്; ഇന്ത്യന്‍ നായകനെ ട്രോളി പാറ്റ് കമ്മിന്‍സ്

അതേസമയം, രോഹിത്തിന്റെ അഭിപ്രായത്തെ ട്രോളി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് രംഗത്തെത്തി

Pat Cummins trolls Rohit Sharma
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മാറ്റം കൊണ്ടുവരണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മൂന്ന് മത്സരങ്ങളുള്ള പരമ്പരയായി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നടത്തണമെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. ഇത്തവണത്തെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെയാണ് രോഹിത്തിന്റെ അഭിപ്രായ പ്രകടനം. നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു മത്സരമാണ് ഉള്ളത്. 
 
' ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പര കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഞങ്ങള്‍ നന്നായി പരിശ്രമിച്ചു പക്ഷേ ഒരു കളി മാത്രം കളിക്കാനേ അവസരമുള്ളൂ. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പരയാകും നല്ലതെന്ന് ഞാന്‍ കരുതുന്നു,' രോഹിത് പറഞ്ഞു. 
 
അതേസമയം, രോഹിത്തിന്റെ അഭിപ്രായത്തെ ട്രോളി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് രംഗത്തെത്തി. കായിക താരങ്ങള്‍ ഒളിംപിക്‌സില്‍ മെഡലുകള്‍ നേടുന്നത് ഒരു ഫൈനല്‍ മാത്രം കളിച്ചാണെന്ന് കമ്മിന്‍സ് തിരിച്ചടിച്ചു. 
 
അടുത്ത ലേഖനം
രോഹിത്തും ദ്രാവിഡുമായി ഭിന്നത; ഇന്ത്യന്‍ ടീമില്‍ കോലി അതൃപ്തനെന്ന് റിപ്പോര്‍ട്ട്