അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ 11 പേരും നിങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകും; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി കെ.എല്‍.രാഹുല്‍
- റൂട്ടിന്റെ ക്യാച്ച് എടുത്തതും പരിസരം മറന്ന് ഓടി കോലി; വന്‍ ആവേശം, വിജയ തീരത്തേക്ക് തുഴഞ്ഞ് ഇന്ത്യ
- ഡ്രസിങ് റൂമിലേക്ക് സൂപ്പര്‍ സ്റ്റാറുകളെ പോലെ കയറിവന്ന് ഷമിയും ബുംറയും; കൈയടിച്ച് വരവേറ്റ് കോലിയടക്കമുള്ള താരങ്ങള്‍, വിസിലടിച്ച് സിറാജ് (വീഡിയോ)
- ലോര്‍ഡ്‌സില്‍ കൈവിട്ട കളി; താരങ്ങള്‍ തമ്മില്‍ ശീതയുദ്ധം, ബുംറയോട് കയര്‍ത്ത് ബട്ലര്, ഡ്രസിങ് റൂമില്‍ നിന്ന് ഇംഗ്ലണ്ടിനെ ചീത്ത വിളിച്ച് കോലി
- ഡ്രസിങ് റൂമില്‍ നാടകീയ രംഗങ്ങള്‍; ഔട്ടായതിനു പിന്നാലെ ടിഷ്യു പേപ്പര്‍ വലിച്ചെറിഞ്ഞ് കോലി, വീഡിയോ
പന്തിനെ കണ്ടാല്‍ ആര്‍ക്കാണ് തമാശക്കളി തോന്നാത്തത് ! 'ചൂടന്‍' കോലിയും വീണു; ടീമിലെ കുഞ്ഞന്റെ ചെവിയില്‍ ഹാന്‍ഡ് ചെയിന്‍ ഇട്ടുനല്‍കി ഇന്ത്യന്‍ നായകന്‍
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക വിജയമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ തട്ടിയെടുത്ത് നാടകീയമായ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം നാടകീയമായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടീം താരങ്ങള്‍ ലോര്‍ഡ്‌സില്‍ വാശിയോടെ ഏറ്റുമുട്ടി. താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തു. സ്ലെഡ്ജിങ്ങിന്റെ അയ്യരുകളിയായിരുന്നു ലോര്‍ഡ്‌സില്‍ അവസാനദിനം കണ്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടിമുടി ചൂടിലായിരുന്നു. ഇംഗ്ലണ്ട് താരങ്ങളുടെ വായടിപ്പിക്കുന്ന മറുപടികളായിരുന്നു ഇന്ത്യന്‍ നായകന്‍ നല്‍കിയത്.
ചൂടുപിടിച്ചു നില്‍ക്കുന്ന ഈ സമയത്തും കോലിയെ വളരെ കൂളായി കാണപ്പെട്ട ചില നിമിഷങ്ങളുണ്ട്. അതിലൊന്നാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമായുള്ള സൗഹൃദനിമിഷങ്ങള്‍. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കോലിയുടെ കൈയില്‍ ഒരു ഹാന്‍ഡ് ചെയിന്‍ ഉണ്ടായിരുന്നു. ആ ചെയിന്‍ ഇടയ്ക്കിടെ വലത് കൈയില്‍ നിന്ന് ഇടത് കൈയിലേക്കും ഇടത് കൈയില്‍ നിന്ന് വലത് കൈയിലേക്കും മാറ്റി കളിക്കുകയായിരുന്നു കോലി. അതിനിടയിലാണ് ടീമിലെ കുഞ്ഞനും അല്‍പ്പം വികൃതിക്കാരനുമായ പന്തിന്റെ അടുത്ത് കോലിയുടെ കുസൃതി. തന്റെ കൈയിലുള്ള ഹാന്‍ഡ് ചെയിന്‍ റിഷഭ് പന്തിന്റെ ചെവിയില്‍ തൂക്കുകയായിരുന്നു കോലി. അനുസരണയുള്ള കുട്ടിയെ പോലെ നായകന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു റിഷഭ് പന്ത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നു.