റൂട്ടിന്റെ ക്യാച്ച് എടുത്തതും പരിസരം മറന്ന് ഓടി കോലി; വന്‍ ആവേശം, വിജയ തീരത്തേക്ക് തുഴഞ്ഞ് ഇന്ത്യ

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (20:38 IST)

ഇന്ത്യന്‍ പേസ് ആക്രമണത്തിനു മുന്നില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് 67 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ബാറ്റിങ് മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് കൂടി മടങ്ങിയതോടെ ഇന്ത്യ വിജയതീരത്തേക്ക് അടുത്തു തുടങ്ങി.

ജസ്പ്രീത് ബുംറയാണ് റൂട്ടിനെ മടക്കിയത്. ബുംറയുടെ അതിവേഗ പന്തിനെ പ്രതിരോധിക്കാനുള്ള റൂട്ടിന്റെ ശ്രമം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൈകളില്‍ അവസാനിച്ചു. സ്ലിപ്പില്‍ പിഴയ്ക്കാത്ത ക്യാച്ചുമായി കോലി റൂട്ടിനെ മടക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. റൂട്ടിന്റെ ക്യാച്ചെടുത്തതും പരിസരം മറന്നു ഇന്ത്യന്‍ നായകന്‍. വലിയ ആഹ്ലാദപ്രകടനമാണ് ഇന്ത്യന്‍ നായകന്‍ നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :