അനുബന്ധ വാര്‍ത്തകള്‍
- ഡ്രസിങ് റൂമിലേക്ക് സൂപ്പര്‍ സ്റ്റാറുകളെ പോലെ കയറിവന്ന് ഷമിയും ബുംറയും; കൈയടിച്ച് വരവേറ്റ് കോലിയടക്കമുള്ള താരങ്ങള്‍, വിസിലടിച്ച് സിറാജ് (വീഡിയോ)
- ഡ്രസിങ് റൂമില്‍ നാടകീയ രംഗങ്ങള്‍; ഔട്ടായതിനു പിന്നാലെ ടിഷ്യു പേപ്പര്‍ വലിച്ചെറിഞ്ഞ് കോലി, വീഡിയോ
- ചീത്ത വിളിക്കാന്‍ ഇത് നിന്റെ വീട്ടുമുറ്റമല്ല, പ്രായമായവര്‍ ഇങ്ങനെ കലപില പറഞ്ഞുകൊണ്ടിരിക്കും; കളിക്കളത്തില്‍ ആന്ഡേഴ്സണ്-കോലി ഏറ്റുമുട്ടല്‍, വീഡിയോ
- ആദ്യ റണ്‍ നേടിയത് 35-ാം പന്തില്‍; ആഘോഷിച്ച് ആരാധകര്‍, ചിരിച്ച് പൂജാര
- ലോര്‍ഡ്‌സ് ടെസ്റ്റില്‍ തോല്‍വി മണത്ത് ഇന്ത്യ; രക്ഷകനാകുമോ പന്ത്?
ഞങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ 11 പേരും നിങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകും; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി കെ.എല്‍.രാഹുല്‍
ലോര്‍ഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിനു പിന്നാലെ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി കെ.എല്‍.രാഹുല്‍. തങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ ഇംഗ്ലണ്ട് വന്നാല്‍ ടീമെന്ന നിലയില്‍ തങ്ങള്‍ 11 പേരും ഇംഗ്ലണ്ടിനെതിരെ ഉണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. ലോര്‍ഡ്‌സ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. കളിക്കളത്തില്‍ പലപ്പോഴും ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ സ്ലെഡ്ജിങ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ മുന്നറിയിപ്പ്.
"ഞങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ 11 പേരും നിങ്ങള്‍ക്ക് പിന്നാലെയുണ്ടാകും. പരിഹാസ മനോഭാവം കുറയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ പരിഹാസത്തെയൊന്നും ഞങ്ങള്‍ വിലയ്‌ക്കെടുക്കുന്നില്ല," രാഹുല്‍ പറഞ്ഞു.