അനുബന്ധ വാര്‍ത്തകള്‍
- ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത; മൂന്ന് പേര് പ്ലേയിങ് ഇലവനിലേക്ക്
- പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്ക്കാന് കാരണങ്ങള്‍ ഇതാണ്
- ഒടുവില്‍ ആ നാണക്കേടിന്റെ റെക്കോര്‍ഡ് കോലിയുടെ പേരില്‍; നിരാശപ്പെട്ട് ടീം ഇന്ത്യ
- പാക് വീര്യത്തിനു മുന്നില്‍ ഇന്ത്യ തകിടുപൊടി; ലോകകപ്പില്‍ ആദ്യ ജയം, കോലിപ്പടയെ കെട്ടുകെട്ടിച്ചത് പത്ത് വിക്കറ്റിന്
- പറഞ്ഞത് അതേപടി നടപ്പിലാക്കി ബാബര്‍ അസം; പാക്കിസ്ഥാന് ഇറങ്ങിയത് വ്യക്തമായ പദ്ധതിയോടെ
യുഎഇയില്‍ പാക്കിസ്ഥാന്‍ വേറെ ലെവല്‍; കണക്കുകള്‍ ഞെട്ടിക്കുന്നത്, കിരീട സാധ്യതയും കൂടുതല്‍
ടി 20 ലോകകപ്പില്‍ കിരീട സാധ്യത കൂടുതല്‍ തങ്ങള്‍ക്ക് തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് പാക്കിസ്ഥാന്‍. ശക്തരായ ഇന്ത്യക്കെതിരെ എല്ലാ മേഖലകളിലും സമഗ്രമായ ആധിപത്യം പുലര്‍ത്തിയാണ് പാക്കിസ്ഥാന്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയത്.
യുഎഇ ഗ്രൗണ്ടുകളോട് പാക്കിസ്ഥാന് പൊതുവെ ഇഷ്ടം കൂടുതലാണ്. ഹോം ഗ്രൗണ്ട് പോലെയാണ് പാക്കിസ്ഥാന്‍ യുഎഇയെ കാണുന്നത്. യുഎഇയില്‍ തുടര്‍ച്ചയായി 12-ാം കളിയാണ് പാക്കിസ്ഥാന്‍ ജയിക്കുന്നത്. ഇതില്‍ ഏഴെണ്ണവും ദുബായിയിലായിരുന്നു. യുഎഇയില്‍ അവസാനമായി ഒരു ടി 20 മത്സരം പാക്കിസ്ഥാന്‍ തോറ്റത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015 ലാണ്. എതിരാളികളെ ആദ്യം ബാറ്റിങ്ങിനയച്ച് ചെറിയ സ്‌കോറില്‍ ഒതുക്കുകയാണ് യുഎഇയില്‍ പാക്കിസ്ഥാന്റെ പദ്ധതി.