അഭിറാം മനോഹർ|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (18:07 IST)
പാകിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് 115 റൺസിന്റെ വമ്പൻ വിജയം.
ഓസ്ട്രേലിയ കുറിച്ച 351 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 92.1 ഓവറിൽ 235 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഓസീസ് സ്പിന്നർ നേഥൻ ലയണാണ് പാകിസ്ഥാനെ തകർത്തത്. ലയൺ 37 ഓവറിൽ 83 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിലായതിനാൽ ടെസ്റ്റ് വിജയത്തോടെ പരമ്പരയും ഓസീസ് സ്വന്തമാക്കി.ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെ പാക്കിസ്ഥാനു മുന്നിൽ 351 റൺസ് എന്ന വിജയലക്ഷ്യമാണ് ഓസീസ് മുന്നോട്ട് വെച്ചത്. ഓസീസ് നായകന്റെ ധീരമായ തീരുമാനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്.
2011ൽ ശ്രീലങ്കയ്ക്കെതിരെ 1–0ന്
പരമ്പര നേടിയ ശേഷം ഏഷ്യൻ മണ്ണിൽ ഓസീസിന്റെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്. പാകിസ്ഥാൻ മണ്ണിൽ ഓസീസിന്റെ മൂന്നാമത്തെ പരമ്പര നേട്ടമാണിത്.