ഇന്ത്യൻ ക്യാപ്‌റ്റൻസി ലക്ഷ്യമിട്ട് ഐപിഎൽ കളിക്കരുത്: കെഎൽ രാഹുലിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (17:03 IST)
ആരംഭിക്കുന്നതിന് 3 ദിവസം മാത്രം ബാക്കിനിൽക്കെ കെഎൽ രാഹുലിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്‌റ്റനാണ് ടീം മെന്ററായ ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്.

സ്വയം പ്രകടിപ്പിച്ച് കളിക്കാനുല്ല പ്ലാറ്റ്‌ഫോമാണ് ഐപിഎൽ. ദേശീയ ടീമിലെ ഇടത്തിന് വേണ്ടി ഐപിഎൽ കളിക്കരുത് എന്നാണ് എന്റെ വിശ്വാസം.
ഇന്ത്യൻ ക്യാപ്‌റ്റനാവാൻ ഐപിഎൽഖായിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഭാവി ക്യാപ്‌റ്റൻ എന്ന് വിലയിരുത്തപ്പെടുന്നതിനും ഇന്ത്യൻ ക്യാപ്‌റ്റനായി സ്ഥാനം ഉറപ്പിക്കുന്നതിനും തമ്മിൽ വ്യ‌ത്യാസമുണ്ടെന്നും ഗംഭീർ ഓർമിപ്പിക്കുന്നു.

ബാറ്റ് ചെയ്യുന്ന ക്യാപ്‌റ്റനെയാണ് ലഖ്‌നൗവിന് ആവശ്യം, അല്ലാതെ ക്യാപ്‌റ്റനായ ബാറ്ററെയല്ല. ഈ വ്യത്യാസം രാഹുലിന് മനസിലാകുമെന്ന് കരുതുന്നു. സീസണിൽ ഡികോക്ക് ടീമിലുള്ളതിനാൽ രാഹുലിന് വിക്കറ്റിന് പ്ഇന്നിൽ നിൽക്കേണ്ടതില്ല. ഇത് സമ്മർദ്ദമില്ലാതെ കളിക്കാൻ രാഹുലിനെ സഹായിക്കും. ബാറ്റിങ്ങിലും നായകത്വത്തിലും ശ്രദ്ധ നൽകാൻ ഇത് കാരണമാകുമെന്നും ഗംഭീർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :