അനുബന്ധ വാര്‍ത്തകള്‍
- ക്യാപ്റ്റൻസി രോഹിത്തിന്റെയും ബാറ്റിങ്ങിനെ ബാധിച്ചോ? കണക്കുകൾ ഇങ്ങനെ
- ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം, പുതിയ നായകനായി ജഡേജ
- രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യ നായകനാകാൻ പരിഗണിക്കുന്നത് നാലുപേരെയെന്ന് രവി ശാസ്ത്രി
- ഈ സീസൺ സമ്മർദ്ദങ്ങളിൽ നിന്നുമുള്ള ഇടവേള: കോലി നായകസ്ഥാനത്ത് തിരിച്ചെത്തും
- ഇന്ത്യൻ ക്യാപ്റ്റൻസി ലക്ഷ്യമിട്ട് ഐപിഎൽ കളിക്കരുത്: കെഎൽ രാഹുലിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ
ഐപിഎൽ മത്സരങ്ങൾക്ക് നാളെ തുടക്കം, ചെന്നൈ - കൊൽക്കത്ത പോരാട്ടം വൈകീട്ട് ഏഴരയ്ക്ക്
ഐപിഎൽ പതിനഞ്ചാം സീസണിന് നാളെ മുംബൈയിൽ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റേഡേഴ്‌സുമാണ് ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
ഓസീസും പാകിസ്ഥാനും തമ്മിൽ ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ഐപിഎല്ലിലെ ആദ്യ നാലുകളികളിൽ കൊൽക്കത്തയ്ക്കായി കളിക്കാനാകില്ല. ബംഗ്ലാദേശ്,വെസ്റ്റിൻഡീസ്,ഇംഗ്ലണ്ട് താരങ്ങളെയും ആദ്യ മത്സരങ്ങളിൽ ഐപിഎല്ലിൽ ലഭ്യമാവില്ല.