അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ ക്യാപ്റ്റൻസി ലക്ഷ്യമിട്ട് ഐപിഎൽ കളിക്കരുത്: കെഎൽ രാഹുലിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ
- രോഹിത്തോ കോലിയോ അല്ല, ഫേവറേറ്റ് നായകൻ കെ എൽ രാഹുലെന്ന് ശ്രേയസ് അയ്യർ
- ഒരു വർഷത്തിനിടെ 8 ടെസ്റ്റ് സെഞ്ചുറികൾ, വിരാട് കോലിക്ക് വെല്ലുവിളി ഉയർത്തി ജോ റൂട്ട്
- ഇനി നായകന്റെ സമ്മർദ്ദമില്ലാതെ കളിക്കാം, ഐപിഎല്ലിൽ കോലി കൂടുതൽ അപകടകാരിയാകുമെന്ന് മാക്സ്വെൽ
- എന്റെ ഏറ്റവും മോശം വർഷമായിരുന്നു 2018: കോലിയല്ലാതെ മറ്റേത് ക്യാപ്‌റ്റൻ ആയിരുന്നാലും എന്നെ പുറത്താക്കിയേനെ
ഈ സീസൺ സമ്മർദ്ദങ്ങളിൽ നിന്നുമുള്ള ഇടവേള: കോലി നായകസ്ഥാനത്ത് തിരിച്ചെത്തും
അടുത്ത ഐപിഎൽ സീസണിൽ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് വിരാട് കോലിയെ ആർസിബി തിരികെ കൊണ്ടുവന്നേക്കുമെന്ന് ആർ അശ്വിൻ. ഈ സീസൺ സമ്മർദ്ദങ്ങളിൽ നിന്നും കോലിക്കുള്ള ഇടവേളയാണെന്നാണ് അശ്വിൻ പറയുന്നത്.
ഐപിഎൽ കരിയറിന്റെ അവസാനഘട്ടത്തിലാണ് ഡുപ്ലെസിസ്. രണ്ടോ മൂന്നോ വർഷം കൂടിയായിരിക്കും ഡുപ്ലെസിസ് നായകനായിരിക്കുക. ഒരു പരിചയസമ്പത്തുള്ള ഡുപ്ലെസിയെ നായകനാക്കിയ തീരുമാനം മികച്ചതാണ്. എംഎസ് ധോണിയുടെ സ്വാധീനവും ഡുപ്ലെസിയിൽ ഉണ്ടായേക്കാമെന്നും അശ്വിൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്യാപ്‌റ്റൻസിയുടെ വലിയ സമ്മർദ്ദമാണ് കോലിക്കുള്ളത്. അതിനാൽ തന്നെ ഈ വർഷം കോലിക്ക് ഒരു ഇടവേള പോലെയാണ്. അടുത്ത വർഷം കോലിയെ അവർ വീണ്ടും നായകനാക്കുമെന്നാണ് എനിക്ക് തോന്നുന്നത് അശ്വിൻ പറഞ്ഞു.