ചെസ്റ്റര്‍ ലെ|
VISHNU.NL|
Last Updated:
തിങ്കള്‍, 26 മെയ് 2014 (12:20 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. 157 റണ്‍സിന്റെ വിജയമാണ് ലങ്ക നേടിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ലങ്കന്‍ ബാറ്റ്സമാന്മാര് മികച്ച ഫോം കണ്ടെത്തിയപ്പോള്‍ 50 ഓവറില്‍ 256 റണ്‍സ് ലങ്ക നേടി.
88 റണ്‍സ് നേടിയ തിലകര്തനെ ദില്‍ഷന്റെ ബാറ്റിംഗാണ് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. സംഗക്കാര 40 റണ്‍സും പ്രിയന്ജന് 43 റണ്‍സും നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നടിയുന്നതാണ് കാണാന്‍ കഴിഞ്ഞത്. 26.1 ഓവറില്‍ 99 റണ്‍സിന് ഇംഗ്ലണ്ട് ഓള് ഔട്ടായി.
ബെല്ലിനും മോര്‍ഗനും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കാണുവാന്‍ സാധിച്ചത്. മോര്ഗന് 40 റണ്‍സ് നേടി. സേനാനായകിന്റെയും കുലശേഖരയുടെയും മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്കോറില്‍ പുറത്താക്കിയത്. സേനാനായക് നാലും കുലശേഖര മൂന്നും വിക്കറ്റ് നേടി.