ശ്രീലങ്കയ്ക്ക് ഒമ്പത് റണ്‍സ് ജയം

ലണ്ടന്‍| jibin| Last Modified വെള്ളി, 23 മെയ് 2014 (16:17 IST)
തിസര പെരേരയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഒമ്പത് റണ്‍സ് ജയം. ആദ്യം ബാറ്റുചെയ്ത ഏഴ് വിക്കറ്റിന് 183 റണ്‍സ് സ്കോര്‍ ചെയ്തു.

കിത്തുവന്‍ വിതാനഗെ (38), ലാഹിറു തിരിമന്നെ (40) എന്നിവരും മികച്ച പ്രകടനം നടത്തി. 25 പന്തില്‍ 49 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 174 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. അര്‍ധശതകം നേടിയ അലക്സ് ഹെയില്‍സാണ് (66) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :