ഇന്ത്യ-പാക് പരമ്പരകൾ പുനരാരംഭിക്കണമെന്ന് യുവരാജും അഫ്രീദിയും

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (13:43 IST)
ഇന്ത്യ-പാകിസ്ഥാൻ പരമ്പരകൾ പുനരാരംഭിക്കണമെന്ന് മുൻ ക്രിക്കറ്റ്താരങ്ങളായ യുവരാജ് സിങ്ങും ഷാഹിദ് അഫ്രീദിയും. വീണ്ടും തുടങ്ങുന്നതായിരിക്കും ക്രിക്കറ്റിൽ സംഭവിക്കാവുന്ന എറ്റവും മികച്ച മാറ്റമെന്നും യുവരാജ് പറഞ്ഞു.

ഇന്ത്യ-പാക് പരമ്പര ആഷസിനേക്കാൾ ആവേശം നിറഞ്ഞതണെന്ന് അഫ്രീദിയും പറഞ്ഞു. എന്നാൽ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട് കളിക്കാനിറങ്ങുക എന്നതല്ലാതെ ഏത് രാജ്യത്തിനെതിരെ കളിക്കണമെന്ന് തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ക്ക് ആവില്ലെന്നും അതുകൊണ്ടുതന്നെ ഇരു രാജ്യത്തേയും ക്രിക്കറ്റ് ഭരണാധികാരികൾ ഒരുമിച്ചിരുന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഇരുതാരങ്ങളും ആവശ്യപ്പെട്ടു.

കുറച്ചുകാര്യങ്ങളൊക്കെ ഞങ്ങളും നിങ്ങളും മറക്കണം എന്നിട്ട് ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്‌ത് കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കണം. ഇതിലേക്ക് രാഷ്ട്രീയം വലിച്ചിഴക്കരുത്-അഫ്രീദി പറഞ്ഞു.2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന ക്രിക്കറ്റ് പരമ്പര നടന്നത് 2008ന് ഇരു ടീമുകളും ടെസ്റ്റിൽ അവസാനമായി ഏറ്റുമുട്ടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :