1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli Captaincy ODI Test

ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെടും

Virat Kohli
ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ നായകസ്ഥാനം ഒഴിയരുതെന്ന് വിരാട് കോലിയോട് ഇന്ത്യയുടെ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെടും. ടി 20 ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റിലെ നായകസ്ഥാനവും കോലി ഒഴിഞ്ഞേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കോലി നായകസ്ഥാനത്ത് തുടരണമെന്നാണ് ദ്രാവിഡ് ആഗ്രഹിക്കുന്നത്. നായകനെന്ന നിലയില്‍ കോലി മികച്ച പ്രകടനമാണ് നടത്തുന്നതെന്നും യുവ താരങ്ങളെ ഉത്തേജിപ്പിക്കാന്‍ കോലിക്ക് കഴിവുണ്ടെന്നുമാണ് ദ്രാവിഡിന്റെ വിലയിരുത്തല്‍. കോലി ഏകദിന, ടെസ്റ്റ് നായകസ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്നതില്‍ ബിസിസിഐയ്ക്കും താല്‍പര്യമില്ല. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആദ്യ മത്സരങ്ങൾ നിരാശപ്പെടുത്തി, അടുത്ത വർഷവും ലോകകപ്പ് എന്നത് വലിയ അവസരം