വെല്ലിംഗ്ടണ്‍|
jibin|
Last Modified ചൊവ്വ, 1 ജൂലൈ 2014 (13:29 IST)
ന്യുസിലാന്‍ഡ് താരം ലൂ വിന്‍സെന്റിന് വാതുവയ്പ് കേസില്‍ ആജീവനാന്ത വിലക്ക്. ലൂ വിന്‍സെന്റെ ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരെയും മറ്റു രാജ്യങ്ങളെയും വഞ്ചിച്ചുവെന്നാണ്
വിന്‍സെന്റിനെതിരെ ചുമത്തിയ കുറ്റം.
14 കുറ്റങ്ങളാണ് വിന്‍സെന്റിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ലങ്കാഷെയര്‍, സുസ്സെക്‌സില്‍ ട്വന്റി20 മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയതാണ് വിന്‍സെന്റിനെതിരെ കടുത്ത ആരോപണം ഉയര്‍ന്നത്. ആജീവനാന്ത വിലക്ക് വീഴുന്നതോടെ ലൂ വിന്‍സെന്റിന് ക്രിക്കറ്റുമായി അകന്നു നില്‍ക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.