കടി വിനയായി; സുവാരസിന് 9 കളികളില്‍ നിന്ന് വിലക്ക്

ബ്രസീല്‍| Last Updated: വ്യാഴം, 26 ജൂണ്‍ 2014 (20:01 IST)
ഉറുഗ്വയുടെ സൂപ്പര്‍താരം ലൂയി സുവാരസിന് ഫിഫയുടെ വിലക്ക്. കളിക്കിടെ ഇറ്റലിയുടെ ജോര്‍ജിയോ ചില്ലിനിയെ കടിച്ചതിനാണ് സുവാരസിനെ ഒമ്പത് കളികളില്‍ നിന്നും നാലുമാസത്തേക്കും വിലക്കിയിരിക്കുന്നത്.

ഫിഫയുടെ അച്ചടക്കസമിതിയാണ് ഈ തീരുമാനമെടുത്തത്. ഇതോടെ സുവാരസിന് ഈ ലോകകപ്പില്‍ ഇനി കളിക്കാനാവില്ല എന്നുറപ്പായി.

കൊളംബിയയുമായുള്ള അടുത്ത മത്സരത്തില്‍ സുവാരസിന്‍റെ അസാന്നിധ്യം ഉറുഗ്വയ്ക്ക് വെല്ലുവിളിയാകും. ഒരു രാജ്യത്തിന്‍റെ ലോകകപ്പ് സാധ്യതകളെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഒരു കളിക്കാരന്‍റെ പെരുമാറ്റ ദൂഷ്യം മാറിയിരിക്കുകയാണ്.

മത്സരത്തിനിടെ ചില്ലിനിയെ സുവാരസ് കടിക്കുന്നത് റഫറിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് ചില്ലിനി പരാതി നല്‍കുകയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫിഫ നടപടിയെടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :