1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Nathan Lyon injury update

നൂറാം മത്സരത്തില്‍ പരുക്ക് വില്ലനായി; നഥാന്‍ ലിയോണിന്റെ ടെസ്റ്റ് ഭാവി അനിശ്ചിതത്വത്തില്‍

Nathan Lyon injury update
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി തുടര്‍ച്ചയായി നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നര്‍ നഥാന്‍ ലിയോണ്‍ പരുക്കിന്റെ പിടിയില്‍. ലോര്‍ഡ്‌സില്‍ നടക്കുന്ന ആഷസ് രണ്ടാം ടെസ്റ്റിനിടെയാണ് ലിയോണ്‍ പരുക്ക് പറ്റി കളം വിട്ടത്. രണ്ടാം ദിനം അവസാന സെഷനിലാണ് ഫീല്‍ഡ് ചെയ്യുന്നതിനിടെ ലിയോണിന് പരുക്കേറ്റത്. വലത് കാലില്‍ പരുക്കേറ്റ ലിയോണ്‍ ഏറെ പ്രയാസപ്പെട്ടാണ് ടീം ഫിസിയോയ്‌ക്കൊപ്പം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. 
 
ലിയോണിന് ആഷസ് പരമ്പര പൂര്‍ണമായും നഷ്ടപ്പെടാനാണ് സാധ്യത. ലിയോണിന്റെ പരുക്ക് അല്‍പ്പം ഗുരുതരമാണെന്നാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 
 
തുടര്‍ച്ചയായി നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആറാം താരമെന്ന റെക്കോര്‍ഡാണ് ലിയോണ്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. തുടര്‍ച്ചയായി നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളര്‍ കൂടിയാണ് ലിയോണ്‍. സമാന നേട്ടത്തിലെത്തിയ മറ്റ് അഞ്ച് പേരും ബാറ്റര്‍മാരാണ്. 
 
 
അടുത്ത ലേഖനം
England vs Australia, Ashes 2nd Test: ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക്