1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Play for kohli, win worldcup: sehwag

അന്ന് സച്ചിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് കോലിക്ക് വേണ്ടി ലോകകപ്പ് നേടണം: സെവാഗ്

Sehwag
2023 ഏകദിന ലോകകപ്പ് വന്നതിന് പിന്നാലെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ഇന്ത്യ,പാകിസ്ഥാന്‍,ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് എന്നീ ടീമുകള്‍ സെമിയിലെത്തുമെന്നാണ് സെവാഗ് പ്രവചിക്കുന്നത്. വിരാട് കോലി,രോഹിത് ശര്‍മ,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുമെന്നും സെവാഗ് പ്രവചിക്കുന്നു. ഏകദിന ലോകകപ്പ് ഷെഡ്യൂള്‍ ലോഞ്ച് ചെയ്ത ചടങ്ങില്‍ വെച്ചായിരുന്നു സെവാഗിന്റെ പ്രവചനം.
 
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ പരിമിതമായ സാഹചര്യങ്ങളില്‍ മികച്ച പ്രകടനത്തിന് പേരുകേട്ട ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് നേടാന്‍ മികച്ച അവസരമുണ്ട്. 2011ലെ ഇന്ത്യന്‍ ടീം സച്ചിന് വേണ്ടി ലോകകപ്പ് നേടാനാണ് കളത്തിലിറങ്ങിയതെങ്കില്‍ ഇത്തവണ അത് വിരാട് കോളിക്ക് വേണ്ടിയാകണമെന്നും സെവാഗ് പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗാരി കിർസ്റ്റന് കോച്ച് എന്ന നിലയിൽ പേരുണ്ടാക്കി കൊടുത്തത് ഇന്ത്യൻ ടീമെന്ന് സെവാഗ്