ധോണിയെ ടീമിൽനിന്നും പുറത്താക്കാൻ ഉത്സാഹിയ്ക്കുന്നവർ ഇതുകൂടി ഓർക്കണം: തുറന്നുപറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2020 (14:29 IST)
ധോണിയെ ടീമിൽനിന്നും പുറത്താക്കാൻ ഉത്സാഹം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഒരു തലമുറയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന താരങ്ങളിലൊരാളാണ് ധോണിയെന്നും അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കി വിരമിക്കലിലേക്ക് തള്ളിവിടുമ്പോൾ പിന്നീട് തിരികെ കിട്ടില്ല എന്ന കാരംകൂടി ഓർക്കണം എന്നും നാസർ ഹുസൈൻ പറയുന്നു.

'ധോണിയെ പോലൊരു താരത്തെ നഷ്ടമായാൽ പിന്നെ തിരികെ ലഭിക്കില്ല. ഒരു തലമുറയില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഇതിഹാസ താരമാണ് ധോണി. അദ്ദേഹത്തെ വിരമിക്കലിലേക്ക് തള്ളിവിടരുത്. ധോണിക്ക് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള മികവുണ്ടോ എന്നതു മാത്രമാണ് കാര്യം. മറ്റെല്ലാ താരങ്ങളുടെയും കാര്യത്തിലും അതുതന്നെയാണ് മാനദണ്ഡം.

ഞാന്‍ കണ്ടതില്‍വെച്ച്‌ ധോണിക്ക് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും'. നാസർ ഹുസൈൻ പറഞ്ഞു കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി പിന്നീട് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ടീമിൽ ഇടം‌നേടാൻ ധോണിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏക മാർഗം ഐ‌പിഎൽ ആണ്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഐ‌പിഎൽ അനിശ്ചിതത്വത്തിലാണ്. വിരമിക്കൽ സംബന്ധിച്ച് ധോണി തീരുമാനമെടുത്തതായും റിപ്പോർട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :