ടി20 ലോകകപ്പിൽ ആ സ്ഥാനത്തേയ്ക്ക് കെ‌എൽ രാഹുൽ, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2020 (15:47 IST)
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ‌ടി20 ലോകകപ്പില്‍ കെ എല്‍ രാഹുലായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാക്കുക എന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണറും, മുന്‍ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ലോകകപ്പ് ടീമിൽ ഋഷഭ് പന്ത് ഇടം പിടിയ്ക്കാനുള്ള സാധ്യത കുറവാണ് എന്നും ശ്രീകാന്ത് പറയുന്നു. സ്റ്റാർസ് സ്പോർട്ട്സിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തവണ ഐപിഎല്‍ നടന്നില്ലെങ്കില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഇടം പിടിക്കുന്ന കാര്യം ബുദ്ധിമുട്ടാകും അതിനാൽ എന്റെ അഭിപ്രായത്തില്‍, ധോണി ടീമിലില്ലെങ്കില്‍ കെഎല്‍ രാഹുലാകും ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യുക. പന്ത് വലിയ പ്രതിഭാശാലിയാണ് എന്നാൽ ലോകകപ്പ് ടീമിൽ ഋഷഭ് പന്ത് ഇടംപിടിയ്ക്കുന്ന കാര്യം സംശയമാണ്.

അടച്ചിട്ട സ്റ്റേഡിയത്തിലെങ്കിലും ഐപിഎൽ നടത്തണം എന്ന അഭിപ്രായം നിരവധി താരങ്ങൾ പങ്കുവച്ചിട്ടുണ്ട്, എന്നാൽ രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഐ‌പിഎൽ ഈ സീസൺ ഒഴിവാക്കാൻ തന്നെയാണ് സാധ്യത. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതോടെ ധോണി വിരമിക്കൽ
തീരുമാനം അറിയിക്കും എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :