അനുബന്ധ വാര്‍ത്തകള്‍
- Bhuvaneswar Kumar: നിങ്ങള്‍ക്കയാളെ അവഗണിക്കാനാവില്ല, അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവി: ഇരട്ട റെക്കോര്‍ഡ് നേട്ടം
- Mumbai Indians: മൂന്നാം സ്ഥാനത്താണെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ല ! മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകാനും സാധ്യത
- Hardik Pandya: പിള്ളേര് കളിക്കുന്നതുകൊണ്ട് ടീം രക്ഷപ്പെട്ട് പോകുന്നു; ഇന്ത്യയുടെ 'ഭാവി ക്യാപ്റ്റന്‍' ലോക തോല്‍വിയെന്ന് ആരാധകര്‍, ഈ സീസണിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്
- IPL Play Off Scenario: ഓരോ ടീമിനും പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് എന്തെല്ലാം? ഏറ്റവും കഠിനം സഞ്ജുവിന്റെ രാജസ്ഥാന് !
- IPL 2023 Play Off: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍ ഇതൊക്കെ
Mumbai vs Lucknow Super Giants: ഒരിക്കല്‍ പോലും ലഖ്‌നൗവിനെ തോല്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടില്ല; ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ?
Mumbai Indians vs Lucknow Super Giants: ഈ സീസണിലെ നിര്‍ണായക മത്സരത്തിനായാണ് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇന്ന് ഏറ്റുമുട്ടുന്നത്. ലഖ്‌നൗവിന്റെ തട്ടകത്തില്‍ ഇന്ന് രാത്രി 7.30 മുതലാണ് മത്സരം. ഈ സീസണില്‍ ആദ്യമായാണ് ലഖ്‌നൗവും മുംബൈയും ഏറ്റുമുട്ടുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുന്ന മൂന്നാം മത്സരം.
നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ലഖ്‌നൗവിന് ഒപ്പമായിരുന്നു. മുംബൈയില്‍ വെച്ചാണ് കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളും നടന്നത്. രണ്ടിലും ലഖ്‌നൗ ആണ് ആദ്യം ബാറ്റ് ചെയ്തത്. ആദ്യ മത്സരത്തില്‍ 36 റണ്‍സിനും രണ്ടാം മത്സരത്തില്‍ 18 റണ്‍സിനുമാണ് മുംബൈ തോറ്റത്. രണ്ട് മത്സരങ്ങളിലും ലഖ്‌നൗ നായകന്‍ കെ.എല്‍.രാഹുല്‍ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ ഇല്ലാതെയാണ് ലഖ്‌നൗ മുംബൈയെ നേരിടാന്‍ ഇറങ്ങുന്നത്.
ലഖ്‌നൗവിനൊപ്പം ഇതുവരെ ജയിക്കാന്‍ പറ്റിയിട്ടില്ലെന്ന ചരിത്രം മുംബൈ ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ന് തോറ്റാല്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാകും. നെറ്റ് റണ്‍റേറ്റ് വളരെ കുറവായതിനാല്‍ മുംബൈയ്ക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.