Mumbai Indians: മൂന്നാം സ്ഥാനത്താണെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ല ! മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകാനും സാധ്യത

പോയിന്റ് പട്ടികയില്‍ 12 കളികളില്‍ നിന്ന് ഏഴ് ജയവും 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍

രേണുക വേണു| Last Modified ചൊവ്വ, 16 മെയ് 2023 (11:24 IST)

Mumbai Indians: ഐപിഎല്ലില്‍ തങ്ങളുടെ നിര്‍ണായക മത്സരത്തിനു ഇറങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് മുംബൈയുടെ എതിരാളികള്‍. പ്ലേ ഓഫിലേക്ക് എത്തണമെങ്കില്‍ മുംബൈയ്ക്കും ലഖ്‌നൗവിനും ഇന്നത്തെ ജയം അനിവാര്യമാണ്.

പോയിന്റ് പട്ടികയില്‍ 12 കളികളില്‍ നിന്ന് ഏഴ് ജയവും 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മുംബൈയ്ക്ക് അനായാസം പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും.

എന്നാല്‍ ഒരു കളി തോല്‍ക്കുകയും ഒരു കളി ജയിക്കുകയും ചെയ്താല്‍ മുംബൈയുടെ കാര്യങ്ങള്‍ പരുങ്ങലിലാകും. കാരണം മുംബൈയുടെ നെറ്റ് റണ്‍റേറ്റ് വളരെ കുറവാണ്. ഇപ്പോള്‍ -0117 ആണ് മുംബൈയുടെ നെറ്റ് റണ്‍റേറ്റ്. ഒരു കളിയില്‍ തോറ്റാല്‍ മുംബൈയുടെ പോയിന്റ് 16 ആയി നില്‍ക്കും. ലഖ്‌നൗ, ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ ശേഷിക്കുന്ന രണ്ട് കളികളും ചെന്നൈ ശേഷിക്കുന്ന ഒരു കളിയും ജയിച്ചാല്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. അതുകൊണ്ട് ലഖ്‌നൗവിനെതിരായ കളി തോല്‍ക്കുന്നത് മുംബൈ ഇന്ത്യന്‍സിന് വലിയ തിരിച്ചടിക്ക് കാരണമാകും.

അതേസമയം ശേഷിക്കുന്ന രണ്ട് കളികളും മുംബൈ തോറ്റാല്‍ അവരുടെ പ്ലേ ഓഫ് സാധ്യത കൂടുതല്‍ മങ്ങും. നെറ്റ് റണ്‍റേറ്റ് വളരെ കുറവായത് തന്നെയാണ് അതിനു കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :