Ayodhya Ram Temple: പ്രാൺ പ്രതിഷ്ടയ്ക്ക് രോഹിത്തിനും കോലിയ്ക്കുമെല്ലാം ക്ഷണം ലഭിച്ചു, പങ്കെടുത്തത് ജഡേജ മാത്രം

Ravindra Jadeja,Rivaba Jadeja,Ayodhya Pran Prathishtha
അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ജനുവരി 2024 (14:16 IST)
അയോധ്യയില്‍ നടന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ടാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍ നിര തന്നെയാണ് എത്തിചേര്‍ന്നിരുന്നത്. സിനിമാ കായിക താരങ്ങളടക്കമുള്ള അതിഥികളുടെ വന്‍ നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു. ഇതിനൊപ്പം പല താരങ്ങളുടെയും അസ്സാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. ക്രിക്കറ്റ് ലോകത്ത് നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ, രവീന്ദ്ര ജഡേജ, മിതാലി രാജ് എന്നിവരാണ് പങ്കെടുത്തത്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ,മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോനി എന്നിവര്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇവരാരും തന്നെ പങ്കെടുത്തില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഈ ആഴ്ചയില്‍ തന്നെ ആരംഭിക്കുന്ന സാഹചര്യത്തിലാണ് രോഹിത് ശര്‍മയും വിരാട് കോലിയും ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. മഹേന്ദ്ര സിംഗ് ധോനി എത്താത്തതിന്റെ കാരണം വ്യക്തമല്ല. അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകളില്‍ നിന്നും പിന്മാറി. താരത്തിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രഞ്ജിയില്‍ മികച്ച പ്രകടനം നടത്തുന്ന ചേതേശ്വര്‍ പുജാരയാകും കോലിയുടെ പകരക്കാരനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ഹേന്ദ്ര സിംഗ് ധോനി എത്താത്തതിന്റെ കാരണം വ്യക്തമല്ല. അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകളില്‍ നിന്നും പിന്മാറി. താരത്തിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രഞ്ജിയില്‍ മികച്ച പ്രകടനം നടത്തുന്ന ചേതേശ്വര്‍ പുജാരയാകും കോലിയുടെ പകരക്കാരനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :