അനുബന്ധ വാര്‍ത്തകള്‍
- Kohli: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, കോലിയെ കാത്ത് അനവധി റെക്കോർഡുകൾ
- Dravid: ഇനി നേരെ ടി20 ലോകകപ്പ്, 3 മാസത്തിനിടെ ഇന്ത്യയ്ക്കിനി ടി20 മത്സരങ്ങളില്ല, ആശങ്ക രേഖപ്പെടുത്തി ദ്രാവിഡ്
- T20 Worldcup: എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനാവില്ല, തുറന്ന് പറഞ്ഞ് ഹിറ്റ്മാൻ
- Sanju Samson: അവന് ആദ്യ പന്തില്‍ പുറത്തായെങ്കിലും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു; നിരാശപ്പെടുത്തിയിട്ടും സഞ്ജുവിനെ പുകഴ്ത്തി രോഹിത്
- T20 World Cup 2024: ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച എട്ട് താരങ്ങള്‍ ഇവരാണ്, സഞ്ജു സാംസണ് ഇല്ല !
Virat Kohli: ഒരു തലമുറയുടെ തന്നെ ഫിറ്റ്നസിനെ കോലി മെച്ചപ്പെടുത്തി: ആകാശ് ചോപ്ര
രാജ്യത്തിനായി മത്സരങ്ങള്‍ വിജയിക്കുന്നതിനൊപ്പം ഒരു തലമുറയെ തന്നെ ഫിറ്റ്നസില്‍ മാറ്റിയെടുക്കാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്ക്ക് സാധിച്ചതായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്രധാനതാരം കോലിയായിരിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ഒരു കളിക്കാരന്റെ മഹത്വം വിലയിരുത്താന്‍ മൂന്നോ നാലോ അളവുകോലുകളുണ്ട്. കളിക്കളത്തില്‍ എത്രകാലം കരിയര്‍ കൊണ്ടുപോകുന്നു എന്നത് പ്രധാനമാണ്. കോലിയ്ക്ക് നിലവില്‍ 35 വയസ്സുണ്ട്. നാല് വര്‍ഷക്കാലം കൂടി കോലിയ്ക്ക് ഇനിയും കളിക്കാന്‍ സാധിക്കും. ടീമിനായി വലിയ മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുള്ള താരമാണ് കോലി. അതുപോലെ പ്രധാനമാണ് കോലി ഒരു തലമുറയുടെ തന്നെ ഫിറ്റ്നസിനെ മെച്ചപ്പെടുത്തി എന്നുള്ളത്. യുവതാരങ്ങളില്‍ വലിയ സ്വാധീനമാണ് കോലി ചെലുത്തിയിട്ടുള്ളത്. ആകാശ് ചോപ്ര പറഞ്ഞു.