പന്തുള്ളപ്പോള്‍ ധോണി ലോകകപ്പില്‍ കളിക്കണോ ?; തുറന്നു പറഞ്ഞ് ഫ്ലെമിംഗ്

പന്തുള്ളപ്പോള്‍ ധോണി ലോകകപ്പില്‍ കളിക്കണോ ?; തുറന്നു പറഞ്ഞ് ഫ്ലെമിംഗ്

  ms dhoni , team india , cricket , stephen fleming , മഹേന്ദ്ര സിംഗ് ധോണി , സ്റ്റീഫന്‍ ഫ്ലെമിംഗ് , ലോകകപ്പ് , ഐ പി എല്‍
ഷാര്‍ജ| jibin| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (07:49 IST)
അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കണമെന്ന് ന്യൂസീലന്‍ഡ് ഇതിഹാസം സ്റ്റീഫന്‍ ഫ്ലെമിംഗ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ ശേഷിയുള്ള ധോണിയുടെ പ്രതിഭ അളക്കാനാകില്ല. അദ്ദേഹത്തിന്റെ മത്സരപരിചയം വിമതിക്കാനാവാത്തതാണെന്നും കിവീസ് താരം പറഞ്ഞു.

ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ധാരാളം അവസരങ്ങളുണ്ട്. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന് കഴിഞ്ഞ ഐ പി എല്ലില്‍ കണ്ടതാണെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

ഐപിഎല്ലില്‍ പുറത്തെടുത്ത അതേ ആത്മവിശ്വാസം ഏകദിന ക്രിക്കറ്റിലും ധോണി പുറത്തെടുക്കേണ്ടതുണ്ട്. മികച്ച താരമായ മഹി അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാകണമെന്നും മുന്‍ ന്യൂസിലന്‍ഡ് താരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :