സൂപ്പര്‍താരം തിരിച്ചെത്തുമോ ?, യുവതാരത്തിന്റെ അരങ്ങേറ്റം സാധ്യമാകുമോ ?; പൃഥ്വിയുടെ പരിക്കിനു പിന്നാലെ ചൂടന്‍ ചര്‍ച്ചകള്‍

സൂപ്പര്‍താരം തിരിച്ചെത്തുമോ ?, യുവതാരത്തിന്റെ അരങ്ങേറ്റം സാധ്യമാകുമോ ?; പൃഥ്വിയുടെ പരിക്കിനു പിന്നാലെ ചൂടന്‍ ചര്‍ച്ചകള്‍

  prithvi shaw , team india , cricket , india austrlia , പൃഥ്വി ഷാ , ഓസ്‌ട്രേലിയ , കെ എല്‍ രാഹുല്‍ , മുരളി വിജയ് , ബിസിസിഐ
സിഡ്‌നി| jibin| Last Updated: വെള്ളി, 30 നവം‌ബര്‍ 2018 (16:05 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുവതാരം പൃഥ്വി ഷാ പരിക്കേറ്റ് പുറത്തായത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകും. ഓസ്ട്രേലിയ ഇലവനെതിരെ നടക്കുന്ന പരിശീലന മൽസരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്.

പരിക്ക് സാരമുള്ളതായതിനാല്‍ ചികിത്സ ആവശ്യമാണെന്നും, അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ പൃഥ്വി കളിക്കില്ലെന്നും അറിയിച്ചു.

ഷായുടെ പരിക്ക് ഭേദമാകാത്ത സാഹചര്യമാണെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ടെസ്‌റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശിഖർ ധവാനെ തിരിച്ചുവിളിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പൃഥിക്കൊപ്പം ഓപ്പണ്‍ ചെയ്യുക കെ എല്‍ രാഹുലോ - മുരളി വിജയിയോ എന്ന ചര്‍ച്ച നടക്കുമ്പോഴാണ് താരത്തിന്റെ പരിക്ക് ഇന്ത്യന്‍ ക്യാമ്പിനെ വലച്ചത്. ഇതോടെ ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്‌റ്റില്‍
മുരളി വിജയ് - രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായി.

ഷായ്‌ക്ക് പരമ്പര നഷ്‌ടമായാല്‍ മാത്രമെ ധവാനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി - 20 പരമ്പരയിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തിനു നേട്ടമായത്. ധവാനെ പരിഗണിച്ചില്ലെങ്കിൽ മാത്രം മായങ്ക് അഗർവാളിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :