ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; യുവതാരം പൃഥ്വി ഷാ അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ കളിക്കില്ല

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; യുവതാരം പൃഥ്വി ഷാ അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ കളിക്കില്ല

 prithvi shaw , team india , cricket , BCCI , Austrlia , kohli , പൃഥ്വി ഷാ , ഓസ്ട്രേലിയ , ബിസിസിഐ , കോഹ്‌ലി
സിഡ്‌നി| jibin| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (12:55 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ നിന്ന് യുവതാരം പൃഥ്വി ഷാ പുറത്ത്. ഇലവനെതിരെ നടക്കുന്ന പരിശീലന മൽസരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. പരിക്ക് സാരമുള്ളതായതിനാല്‍ ചികിത്സ ആവശ്യമാണെന്നും അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ പൃഥ്വി കളിക്കില്ലെന്നും
അറിയിച്ചു.

മൽസരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഫീൽഡിങ്ങിനിടെയാണ് ഷായ്‌ക്ക് പരിക്കേറ്റത്. ഡീപ് മിഡ്‌വിക്കറ്റ് ബൗണ്ടറിയിൽ ഓസീസ് ഓപ്പണർ മാക്സ് ബ്രയാന്റിന്റെ ലോഫ്റ്റഡ് ഷോട്ട് കയ്യിലൊതുക്കാനുള്ള ശ്രമത്തിനിടെ കണങ്കാലിനു പരുക്കേൽക്കുകയായിരുന്നു.

വേദന കൊണ്ട് പുളഞ്ഞ ഷായെ തോളിലേറ്റിയാണ് മൈതാനത്തിനു പുറത്തെത്തിച്ചത്. ഇന്ത്യയുടെ പാട്രിക് ഫഹാര്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് പൃഥ്വി പുറത്തേക്ക് പോയത്. പ്രാഥമിക ചികിത്സകൾക്കുശേഷം വിശദമായ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പൃഥ്വിയുടെ പരിക്ക് സാരമുള്ളതാണെന്ന് ആദ്യം ട്വീറ്റ് ചെയ്‌തതിനു പിന്നാലെയാണ് അദ്ദേഹം കളിക്കില്ലെന്ന അറിയിപ്പും അധികൃതര്‍ നല്‍കിയത്. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :