മിതാലിയുടെ സ്ഥാനത്ത് കോഹ്‌ലിയായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു ?; ഗവാസ്‌കര്‍

മിതാലിയുടെ സ്ഥാനത്ത് കോഹ്‌ലിയായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു ?; ഗവാസ്‌കര്‍

  sunil gavaskar , team india , cricket , mithali raj , സുനില്‍ ഗവാസ്‌കര്‍ , മിതാലി രാജ് , വിരാട് കോഹ്‌ലി , രമേഷ് പവാര്‍
മുംബൈ| jibin| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (20:27 IST)
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനു പിന്തുണയുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.

മൽസരപരിചയമുള്ള മിതാലിക്കുണ്ടായ ദുരനുഭവത്തിൽ വിഷമമുണ്ട്. നിർണായക മൽസരങ്ങളിൽ പ്രധാന താരങ്ങളെയാണ് കളിപ്പിക്കേണ്ടത്. പുരുഷ ക്രിക്കറ്റിൽ കോഹ്‍ലിക്കായിരുന്നു ഈ അനുഭവം ഉണ്ടായിരുന്നതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നും ഗവാസ്‌കര്‍ ചോദിച്ചു.


മത്സരത്തിനു മുമ്പ് കോഹ്‌ലിക്ക് പരിക്കേല്‍‌ക്കുകയും അടുത്ത മൽസരത്തിൽ പരിക്ക് മാറി തിരിച്ചെത്തുകയും ചെയ്‌താല്‍ അദ്ദേഹത്തെ പുറത്തിരുത്തുമോ?. മിതാലിക്ക് പരിക്ക് ഉണ്ടായിരുന്നു എന്നത് വാസ്‌തവമാണ്. എന്നാല്‍ അവരെ പോലെ മൽസരപരിചയമുള്ള താരത്തെ ലോകകപ്പ് സെമിയില്‍ കളിപ്പിക്കാതിരുന്നത് തെറ്റായി പോയെന്നും
ഗവാസ്‌കര്‍ പറഞ്ഞു.

മിതാലിയെ പോലെരു താരത്തെ പുറത്തിരുത്താൻ പാടില്ല. അതിനായി പറയുന്ന കാരണങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. ജയിച്ച ടീമിനെ നിലനിർത്താനാണ് മിതാലിയെ പുറത്തിരുത്തിയതെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിഷയത്തിൽ രമേഷ് പൊവാറുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ബുദ്ധിമുട്ടാണെന്നും ഗാവസ്കർ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :