ഷോര്‍ട്സ് അണിഞ്ഞെത്തിയത് പിടിച്ചില്ല; ഓസ്‌ട്രേലിയയില്‍ കോഹ്‌ലി പുതിയ വിവാദത്തില്‍

ഷോര്‍ട്സ് അണിഞ്ഞെത്തിയത് പിടിച്ചില്ല; ഓസ്‌ട്രേലിയയില്‍ കോഹ്‌ലി പുതിയ വിവാദത്തില്‍

 kohli , team india , india Austrlia test , വിരാട് കോഹ്‌ലി , ക്രിക്കറ്റ് ഓസ്ട്രേലിയ , ഷോര്‍ട്സ് , വിരാട്
സിഡ്നി| jibin| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (20:04 IST)
ഓസ്‌ട്രേലിയയില്‍ എത്തിയതിനു പിന്നാലെ വിവാദങ്ങളില്‍ അകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി.

ഓസീസിനെതിരായ ടെസ്‌റ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി നടക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ ടോസിടാന്‍ ഷോര്‍ട്സ് അണിഞ്ഞെത്തിയ സംഭവമാണ് വിരാടിനെ വാര്‍ത്തകളില്‍ നിറച്ചത്.

ഇലവന്‍ നായകന്‍ സാം വൈറ്റ്മാന്‍ ടോസിനായി ഔദ്യോഗിക വേഷമണിഞ്ഞെത്തിയപ്പോള്‍ കോഹ്‌ലി ഷോര്‍ട്സ് ധരിച്ചെത്തിയതാണ് എതിര്‍പ്പിനു കാരണമായത്.

കോഹ്‌ലിയുടെ രീതി ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് ചേരുന്നതല്ല എന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയര്‍ന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ വിരാട് തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :