1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rahul Gandhi Supports Mohammed Shami

'അവരോട് ക്ഷമിക്കണം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'; ഷമിക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

Mohammed Shami
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനു വിധേയനായ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തങ്ങളെല്ലാവരും ഷമിക്കൊപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്‌നേഹിക്കപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ലാത്തവരാണ് വിദ്വേഷ പ്രചാരണം നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു. അവരോട് ക്ഷമിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 
 
ടി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. സംഘപരിവാര്‍, ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ഷമിയുടെ കുടുംബത്തെ പോലും അവഹേളിക്കുന്ന തരത്തില്‍ കമന്റുകള്‍ വന്നിരിക്കുന്നത്. 
 
ഷമി പാക്കിസ്ഥാന്‍ ചാരനാണെന്നും പണം വാങ്ങി ഒറ്റിക്കൊടുത്തു എന്നുമെല്ലാം ചില കമന്റുകളില്‍ പറയുന്നു. ഇന്ത്യന്‍ ടീമിലെ പാക്കിസ്ഥാനിയാണ് ഷമിയെന്നും പരിഹാസമുണ്ട്. മലയാളികളും ഷമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ ഏക മുസ്ലിം മതവിശ്വാസിയാണ് മുഹമ്മദ് ഷമി. ഇതാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. 
അടുത്ത ലേഖനം
അടുത്ത എതിരാളികൾ കിവീസ്, വിജയിക്കാൻ ഈ കളി മതിയാവുമോ?