1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mohammad kaif slams Babar azam

Babar Azam : ഒന്ന് ആഞ്ഞടിക്കാൻ പോലും ആവതില്ല, ബാബർ അസമിനെ വിമർശിച്ച് മുഹമ്മദ് കൈഫ്

മത്സരത്തില്‍ 18 പന്തില്‍ 15 റണ്‍സ് നേടി ബാബര്‍ പുറത്തായിരുന്നു.

Babar azam, mohammad kaif, pakistan vs netherlands, T20 worldcup
Babar Azam : ടി20 ലോകകപ്പിലെ നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തിലെ പാകിസ്ഥാന്‍ താരം ബാബര്‍ അസമിന്റെ ബാറ്റിംഗ് പ്രകടനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മത്സരത്തിനിടെയാണ് ബാബറിന്റെ ബാറ്റിംഗിനെതിരെ കൈഫ് വിമര്‍ശനം ഉന്നയിച്ചത്.
 
മത്സരത്തില്‍ 18 പന്തില്‍ 15 റണ്‍സ് നേടി ബാബര്‍ പുറത്തായിരുന്നു. ഒരു ബിഗ് ഷോട്ടിന് ശ്രമിക്കവെ ലോംഗ് ഓഫില്‍ ക്യാച്ച് നല്‍കിയാണ് ബാബര്‍ മടങ്ങിയത്. ഇതോടെയാണ് കൈഫ് വിമര്‍ശനവുമായെത്തിയത്. ടി20 ക്രിക്കറ്റില്‍ വമ്പന്‍ ഷോട്ടുകളിലൂടെ റണ്‍സ് കണ്ടെത്താനുള്ള പവര്‍ ഷോട്ടുകള്‍ ബാബറിന്റെ കൈവശമില്ലെന്നും സിംഗിളും ഡബിള്‍സും എടുത്ത് ഇന്നിങ്ങ്‌സ് നയിക്കാനെ ബാബറിന് സാധിക്കുവെന്നും കൈഫ് പറയുന്നു. ബാബറിന്റെ പരമ്പരാഗത ബാറ്റിംഗ് ശൈലി  ടി20 ക്രിക്കറ്റിന് യോജിച്ചതാണോ എന്ന ചോദ്യവും കൈഫ് ഉയര്‍ത്തി.
 
മത്സരത്തില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം പാകിസ്ഥാന് സമ്മാനിച്ചെങ്കിലും അവസാന ഓവറില്‍ കഷ്ടപ്പെട്ടാണ് നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന്‍ വിജയം നേടിയത്. വാലറ്റത്ത് ഫഹീം അഷ്‌റഫ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പാകിസ്ഥാനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
 
അടുത്ത ലേഖനം
ഒരോവറിൽ 4 വിക്കറ്റ്, കൂട്ടത്തിൽ ഒരു ഹാട്രിക്കും, ഞെട്ടിച്ച് ഷെപ്പേർഡ്, ലോകകപ്പിൽ വിൻഡീസിന് ആദ്യജയം