ഇംഗ്ലണ്ട് ബൗളർമാരുടെ കഴിവ്കേട്, ഒരു അത്ഭുതവും പന്ത് നടത്തിയിട്ടില്ല: മുഹമ്മദ് ആസിഫ്

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (17:06 IST)
എഡ്ബാസ്റ്റൺ ടെസ്റ്റിലെ അതിവേഗ സെഞ്ചുറിക്ക് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങളുടെയും ആരാധകരുടെയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത്. 11 പന്തിൽ നിന്നും 146 റൺസുമായി ഇംഗ്ലണ്ടിൽ നിന്നും മത്സരം തട്ടിയെടുത്ത പ്രകടനത്തെ ഏവരും പുകഴ്ത്തുമ്പോൾ ഇംഗ്ലണ്ട് ബൗളർമാരുടെ കഴിവ്കേട് കൊണ്ടാണ് താരം സെഞ്ചുറി നേടിയതെന്ന് പ്രതികരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആസിഫ്.

പന്ത് വലിയ അത്ഭുതങ്ങളൊന്നും കാണിച്ചില്ല. ഇംഗ്ലണ്ട് ബൗളർമാരുടെ പിഴവൂകൾ മാാത്രമാണ് സെഞ്ചുറിയിൽ കലാശിച്ചത്. സാങ്കേതിക പിഴവുകൾ ഉള്ള താരമാണ് പന്ത്. കൂടാതെ പൂർണമായും ഇടംകൈ പ്രയോഗിക്കാത്ത താരം കൂടിയാണ്. എന്നിട്ടും പന്ത് സെഞ്ചുറി നേടിയത് പന്തിൻ്റെ ദൗർബല്യം മുതലെടുക്കാൻ ഇംഗ്ലണ്ട് ബൗളർമാർക്ക് കഴിയാത്തത് കൊണ്ടാണ്. മുഹമ്മദ് ആമിർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :