രക്ഷകന്‍ പന്ത്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സെഞ്ചുറി

രേണുക വേണു| Last Modified വെള്ളി, 1 ജൂലൈ 2022 (22:15 IST)

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായി റിഷഭ് പന്ത്. മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ന്ന മത്സരത്തില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ ആക്രമിച്ച് കളിച്ച് പന്ത് സെഞ്ചുറി നേടി. 89 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതമാണ് പന്ത് സെഞ്ചുറി നേടിയത്. 98-5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 58 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടിയിട്ടുണ്ട്. 110 പന്തില്‍ 51 റണ്‍സുമായി ജഡേജയാണ് പന്തിനൊപ്പം ക്രീസില്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :