ആർക്കും ഫിറ്റ്നസില്ല, കുടവയർ കാണാം: പാക് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മിസ്ബാഹ്

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (17:03 IST)
പാകിസ്ഥാൻ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പരിശീലകനും നായകനുമായ മിസ്ബാഹ് ഉൾ ഹഖ്. താരങ്ങളുടെ കുടവയർ കാണാമെന്നും ആർക്കും തന്നെ ഫിറ്റ്നസില്ലെന്നും മിസ്ബാഹ് തുറന്നടിച്ചു. പാകിസ്ഥാൻ്റെ മുൻ താരങ്ങൾ ഇങ്ങനെയായിരുന്നില്ലെന്നും ഇപ്പോൾ ഫിറ്റ്നസ് ടെസ്റ്റ് പോലും ടീം നടത്തുന്നില്ലെന്നും മിസ്ബാഹ് കുറ്റപ്പെടുത്തി.

എന്നെ പോലെ, ഷോഐബ് മാലിക്,യൂനിസ് ഖാനെ പോലുള്ള താരങ്ങൾ ഫിറ്റ്നസിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴത്തെ താരങ്ങളുടെ കുടവയർ കാണാം. ഒരു ഫിറ്റ്നസ് പരിശോധന പോലും നടത്തുന്നില്ല എന്നതാണ് ഇതിന് കാരണം. ആഭ്യന്തര തലത്തിൽ ഫിറ്റ്നസ് പരിശോധന തമാശയാണ്. രാജ്യാന്തര തലത്തിൽ വേണ്ട ഫിറ്റ്നസ് ആഭ്യന്തര തലത്തിലും വേണമെന്ന് ഞങ്ങൾ ചർച്ച നടത്തിയിരുന്നു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൻ്റെ ചുമതലയുള്ളവർ ഇതിനെ എതിർക്കുകയായിരുന്നുവെന്നും മിസ്ബാഹ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :