സ്കോട്ട്‌ലൻഡിന് മേൽ കാംഫെർ വെടിക്കെട്ട്, ത്രില്ലർ പോരാട്ടത്തിൽ അയർലൻഡിന് തകർപ്പൻ വിജയം

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:27 IST)
ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം വിജയത്തിനുള്ള സ്കോട്ടിഷ് മോഹങ്ങൾ തകർത്ത് അയർലൻഡ്. വിൻഡീസിനെ അട്ടിമറിച്ചെത്തിയ സ്കോട്ട്‌ലൻഡിനെ 6 വിക്കറ്റിനാണ് അയർലൻഡ് തോൽപ്പിച്ചത്. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡ് ഒരുഘട്ടത്തിൽ 9.3 ഓവറിൽ 61 ന് 4 എന്ന നിലയിൽ നിന്നാണ് അവിശ്വസനീയമായി തിരിച്ചുവന്നത്.

അഞ്ചാം വിക്കറ്റിൽ 119 റൺസിൻ്റെ കൂട്ടുക്കെട്ടുമായി തിളങ്ങിയ
കര്‍ടിസ് കാംഫെറും ജോര്‍ജ് ഡോക്‌റെല്ലുമാണ് അയര്‍ലന്‍ഡിന്‍റെ വിജയശില്‍പികള്‍. കര്‍ടിസ് 32 പന്തില്‍ 72* റണ്‍സുമായി പുറത്താകാതെ നിന്നു. 2 വിക്കറ്റും മത്സരത്തിൽ താരം വീഴ്ത്തിയിരുന്നു. വിൻഡീസിനെതിര കഴിഞ്ഞ മത്സരത്തിലെ ഹീറോ
ജോര്‍ജ് മന്‍സി നേരിട്ട രണ്ടാമത്തെ പന്തില്‍ ഒരു റണ്ണില്‍ പുറത്തായെങ്കിലും 55 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതം 86 റൺസെടുത്ത മൈക്കൽ ജോൺസും 27 പന്തിൽ 37 റൺസെടുത്ത ക്യാപ്റ്റൻ റിച്ചീ ബെറിങ്ടണും 13 പന്തില്‍ പുറത്താകാതെ 17* റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌കുമാണ് സ്കോട്‌ലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ബാറ്റ് കൊണ്ട് തിളങ്ങിയ കർടിസ് കാംഫെർ 2 ഓവറിൽ 9 റൺസിന് 2 വിക്കറ്റ് സ്വന്തമാക്കി.ഗ്രൂപ്പ് ബിയിൽ അയർലൻഡിൻ്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ സിംബാബ്‌വെയോട് 31 റണ്‍സിന് അയര്‍ലന്‍ഡ് പരാജയപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :