അനുബന്ധ വാര്‍ത്തകള്‍
- സ്കോട്ട്‌ലൻഡിന് മേൽ കാംഫെർ വെടിക്കെട്ട്, ത്രില്ലർ പോരാട്ടത്തിൽ അയർലൻഡിന് തകർപ്പൻ വിജയം
- പാക്കിസ്ഥാന് ബൗളര്‍മാര്‍ തീ തുപ്പും, രോഹിത്തോ രാഹുലോ കോലിയോ നിലയുറപ്പിച്ചില്ലെങ്കില്‍ തകര്‍ച്ച, ജാഗ്രതയോടെ കളിക്കേണ്ട ഏഴ് ഓവറുകള്‍; മെല്‍ബണില്‍ എന്തും സംഭവിക്കാം !
- പാകിസ്ഥാനിൽ ഏഷ്യാക്കപ്പ് കളിക്കാനില്ലെങ്കിൽ ഇന്ത്യയിൽ ലോകകപ്പും കളിക്കാനില്ല: ബിസിസിഐക്ക് അതേ നാണയത്തിൽ പാക് മറുപടി
- ലോകകപ്പിന് മുൻപത്തെ അവസാന മത്സരം: രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ
- T20 World Cup 2022, India vs Pakistan Match Predicted Eleven: പാക്കിസ്ഥാനെതിരെ ആളിക്കത്തുമോ രോഹിത്തും കൂട്ടരും? ലോകകപ്പ് ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
ഇന്ത്യ സെമിയിൽ എത്താൻ വെറും 30 ശതമാനം മാത്രം സാധ്യത : കപിൽദേവ്
ലോകകപ്പ് കിരീടത്തിൽ കുറഞ്ഞതൊന്ന് കൊണ്ടും തൃപ്തിയാകില്ലെന്ന വാശിയിലാണ് ഇക്കുറി ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്നത്. ഓസീസ് മണ്ണിൽ ഇന്ത്യ ലോകകിരീടത്തിനായി മത്സരിക്കുമ്പോൾ ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ നായകനായ കപിൽദേവ്.
മറ്റെന്തിനേക്കാളും കളി വിജയിപ്പിക്കാൻ ആവശ്യം ഓൾറൗണ്ടർമാരുടെ സാന്നിധ്യമെന്ന് കപിൽ ദേവ് പറയുന്നു. ഇന്ത്യയ്ക്ക് ഹാർദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം കരുത്ത് നൽകും. ടി20യിൽ ഒരു കളിയിൽ ജയിക്കുന്ന ടീം അടുത്ത കളിയിൽ തോൽക്കാം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ലോകകപ്പ് സാധ്യത പറയുക പ്രയാസമാണ്. ഇന്ത്യ അവസാന നാലിൽ എത്തുമോ എന്നതാണ് എൻ്റെ ചിന്ത. എൻ്റെ കാഴ്ചയിൽ ഇന്ത്യൻ ടീം അവസാന നാലിലെത്താൻ 30 ശതമാനം സാധ്യതയാണുള്ളത്. കപിൽദേവ് പറഞ്ഞു.