1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Maxwell to skip pak tour for wedding

ഇന്ത്യയുടെ മരുമകനാകാൻ ഒരുങ്ങി മാക്‌സ്‌വെൽ, പാകിസ്ഥാൻ പര്യടനത്തിൽ നിന്നും മാറിനിന്നേക്കും

ഓസ്ട്രേലിയ
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്വെൽ ഇന്ത്യയുടെ മരുമകനാകാൻ ഒരുങ്ങുന്നു. ഇന്ത്യൻ വംശജയായ വിനി രാമനുമായി മാർച്ചിൽ മാക്‌സ്‌വെല്ലിന്റെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പാകിസ്ഥാൻ പര്യ‌ടനം താരത്തിന് നഷ്ടമായേക്കും.
 
മെല്‍ബണില്‍ താമസിക്കുന്ന ഫാര്‍മസിസ്റ്റ് വിനി രാമനുമായി രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2020 ലാണ് മാക്‌സ്-വെല്ലിന്റെ വിവാഹ നിശചയം നടന്നത്. പരമ്പരാഗത രീതിയില്‍ നടന്ന ചടങ്ങിന് മാക്‌സ്‌വെല്‍ ഷര്‍വാണി ധരിച്ചെത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.കൊവിഡ് മൂലം നീട്ടിവെച്ച വിവാഹം മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ നടത്താനാണ് ഇരു കുടുംബങ്ങളുടേയും തീരുമാനം. 
 
നേരത്തെ മാനസിക സമ്മര്‍ദം ചൂണ്ടിക്കാട്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത മാക്‌സവെല്‍ തന്റെ പ്രശ്‌നങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് വിനി ആണെന്ന് പറഞ്ഞിരുന്നു.മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെയാണ് പാകിസ്ഥാൻ പര്യടനം. ഈ സമയത്ത് വിവാഹചടങ്ങുകൾ നടക്കാനുള്ള സാധ്യതയുള്ളതിനാൽ മാക്‌സ്‌വെല്ലിന് പാക് പരമ്പര നഷ്ടമാവാനാണ് സാധ്യത.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബാഴ്‌സയ്‌ക്കായി വേണ്ടെന്ന് വെച്ചത് ബ്രസീലിന്റെ ഓഫർ: വെളിപ്പെടുത്തി സാവി