കോലിയും ഹെയ്‌ഡനുമടങ്ങുന്ന എലൈറ്റ് പട്ടികയിൽ ഇടം നേടി ബാബർ അസം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (22:23 IST)
ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഒരു ടി20 ലോകകപ്പിൽ ഏറ്റവുമധികം അർധസെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കും ഓസീസ് മുൻ ഓപ്പണർ മാത്യൂ ഹെയ്‌ഡനു‌മൊപ്പം ഇടം പിടിച്ച് പാക് നായകൻ ബാബർ അസം.

ഹെയ്‌ഡൻ 2007ലും ഇന്ത്യൻ നായകൻ വിരാട് കോലി 2014ലിലുമായിരുന്നു 4 ഫിഫ്‌റ്റികൾ സ്വന്തമാക്കിയത്. സ്‌കോട്‌ലന്‍ഡിനെതിരായ അര്‍ധ ശതകത്തോടെ രാജ്യന്തര ടി20 നായകന്‍ എന്ന നിലയില്‍ കൂടുതല്‍ ഫിഫ്റ്റി നേടിയ താരങ്ങളില്‍ വിരാട് കോലിയുമായുള്ള ലീഡ് വര്‍ധിപ്പിക്കാനും ബാബര്‍ അസമിനായി. ക്യാപ്റ്റന്‍ കോലി 13 ഫിഫ്റ്റികള്‍ സ്വന്തമാക്കിയപ്പോള്‍ ബാബർ 15 എണ്ണമാണ് സ്വന്തം പേരിൽ ചേർത്തത്. 11 അര്‍ധ സെഞ്ചുറികളുമായി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും കിവീസ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണുമാണ് തൊട്ടുപിന്നില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :