വിരാട് കോലിയും രോഹിത്തുമെല്ലാം കൊള്ളാം, എന്നാൽ അവർക്കൊപ്പമാവില്ല: ഷെയ്‌ൻ വോൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:08 IST)
ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിങ് നിര സുവർണകാലത്തെ ഇന്ത്യയുടെ ഫാബുലസ് ഫൈവിനോളം വരില്ലെന്ന് ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോൺ. ബാറ്റ്സ്മാൻ എന്ന നിലയിൽ കോലിയുടെ നേട്ടങ്ങൾ മതിപ്പുളവാക്കുന്നുവെങ്കിലും
ടെസ്റ്റിലെ മൊത്തത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഫാബ് ഫൈവിന്റെ അടുത്തൊന്നും ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാര്‍ എത്തില്ലെന്നും വോണ്‍ പറഞ്ഞു.

സച്ചിൻ,ദ്രാവിഡ്,ഗാംഗുലി,ലക്ഷ്‌മൺ,സെവാഗ് എന്നിവർ ചേർന്ന ടെസ്റ്റ് ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ഫാബുലസ് ഫൈവ് എന്നറിയപ്പെടുന്നത്. ഫാബുലസ് ഫൈവിനോട് താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് നിര ഇവർക്കൊപ്പം വരില്ലെന്നാണ് വോൺ പറയുന്നത്. ഇന്ത്യയുടെ ഫാബുലസ് ഫൈവ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും തിളങ്ങിയിരുന്നുവെന്നും വോൺ പറയുന്നത്.

അതേസമയം ഇന്ത്യൻ ടീമിൽ വിരാടും രോഹിതും വേറിട്ടുനില്‍ക്കുന്ന കളിക്കാരാണെന്നും റിഷഭ് പന്ത് സൂപ്പർ താരമായി ഉയരുമെന്നും വോൺ പറഞ്ഞു. ഇന്ത്യൻ പേസർമാരാണ് നാട്ടിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായ വിദേശത്തെ പിച്ചുകളിൽ വിജയിക്കാൻ ഇന്ത്യയെ പ്രാപ്‌തരാക്കിയതെന്നും വോൺ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :