ചാമ്പ്യൻസ് ലീഗ് ട്വന്റി - 20; ഇന്ന് തുടക്കം

  ചാമ്പ്യൻസ് ലീഗ് , ഹൈദരാബാദ് , ചെന്നൈ സൂപ്പർ , ധോണി
ഹൈദരാബാദ്| jibin| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (09:57 IST)
ആവേശം നിറച്ച് ആറാം സീസൺ ട്വന്റി-20 ചാമ്പ്യൻസ് ലീഗിന് ഇന്ന് ഹൈദരാബാദിൽ
തുടക്കമാകും. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിംഗ്സുമാണ് മാറ്റുരയ്ക്കുന്നത്. 10 ക്ളബുകളാണ് ചാമ്പ്യൻസ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.

ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് നേടിയ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും കഴിഞ്ഞ സീസൺ ഐപിഎൽ ചാമ്പ്യൻമാരാണ് ഗൗതം ഗംഭീർ നയിക്കുന്ന കൊൽക്കത്തയും തമ്മിലുള്ള ആദ്യ പോരാട്ടം തീ പാറുന്നതാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

രണ്ടു ടീമിലും ബാറ്റിംഗ് തന്നെയാണ് ശക്തി നായകൻ ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മക്കലം, സ്മിത്ത് എന്നിവരാണ് ചെന്നൈയുടെ ശക്തി. മറുവശത്ത് നായകൻ ഗൗതം ഗംഭീർ. റോബിൻ ഉത്തപ്പ, യൂസഫ് പഠാൻ,
ജാക് കാലിസ്,റയാൻ ടെൻ ഡ്യൂഷാറ്റെ തുടങ്ങിയവരാണ് ബാറ്റിംഗ് നിരയില്‍ അണി നിരക്കുന്നത്. സ്ഥിരതയാർന്ന പ്രകടനമാണ് ചെന്നൈയെ മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :