അനുബന്ധ വാര്‍ത്തകള്‍
- അവനെ വിട്ടുകളഞ്ഞതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്, തുറന്ന് പറഞ്ഞ് ഫ്ളെമിങ്
- Mumbai vs Lucknow Super Giants: ഒരിക്കല്‍ പോലും ലഖ്നൗവിനെ തോല്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടില്ല; ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ?
- Bhuvaneswar Kumar: നിങ്ങള്‍ക്കയാളെ അവഗണിക്കാനാവില്ല, അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവി: ഇരട്ട റെക്കോര്‍ഡ് നേട്ടം
- Mumbai Indians: മൂന്നാം സ്ഥാനത്താണെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ല ! മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകാനും സാധ്യത
- Hardik Pandya: പിള്ളേര് കളിക്കുന്നതുകൊണ്ട് ടീം രക്ഷപ്പെട്ട് പോകുന്നു; ഇന്ത്യയുടെ 'ഭാവി ക്യാപ്റ്റന്‍' ലോക തോല്‍വിയെന്ന് ആരാധകര്‍, ഈ സീസണിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്
Lucknow Super Giants vs Mumbai Indians: ബൗളിങ് പിച്ചില്‍ ബാറ്റ് കൊണ്ട് താണ്ഡവമാടി സ്റ്റോയ്‌നിസ്; മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ 178 റണ്‍സ് !
Lucknow Super Giants vs Mumbai Indians: ബൗളിങ് പിച്ചില്‍ ബാറ്റ് കൊണ്ട് താണ്ഡവമാടി ലഖ്‌നൗ താരം മാര്‍ക്കസ് സ്റ്റോയ്‌നിസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. സ്‌റ്റോയ്‌നിസ് 47 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും സഹിതം 89 റണ്‍സ് നേടി പുറത്താകാതെ നിന്നു. 35/3 എന്ന നിലയില്‍ തകര്‍ന്ന ലഖ്‌നൗവിന് ജീവശ്വാസം നല്‍കിയത് സ്റ്റോയ്‌നിസിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ്. ക്രുണാല്‍ പാണ്ഡ്യ 42 പന്തില്‍ 49 റണ്‍സ് നേടി സ്റ്റോയ്‌നിസിന് മികച്ച പിന്തുണ നല്‍കി. ക്രുണാല്‍ റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു.
ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫിനോട് അടുക്കാന്‍ സാധിക്കും. നെറ്റ് റണ്‍റേറ്റ് കുറവായതിനാല്‍ മുംബൈ ഇന്ത്യന്‍സിനാണ് ഇന്നത്തെ മത്സരം അതീവ നിര്‍ണായകം.