അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 മെയ് 2023 (21:16 IST)
ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 5 റണ്‍സിന് പുറത്തായതൊടെ ലഖ്‌നൗ താരം ദീപക് ഹൂഡയെ തേടി നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്. കെ എല്‍ രാഹുലിന്റെയും കെയ്ല്‍ മെയേഴ്‌സിന്റെയും അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ ഹൂഡ 7 പന്തില്‍ 5 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഐപിഎല്ലിലെ ഒരു സീസണില്‍ 10 ഇന്നിങ്ങ്‌സ് കളിച്ച താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ബാറ്റിംഗ് ശരാശരിയെന്ന മോശം റെക്കോര്‍ഡാണ് ഹൂഡ സ്വന്തമാക്കിയത്. 7.11 മാത്രമാണ് ഈ സീസണില്‍ ഹൂഡയുടെ ബാറ്റിംഗ് ശരാശരി.
ഈ സീസണിലെ 10 ഇന്നിങ്ങ്‌സുകളില്‍ നിന്നും ആകെ 64 റണ്‍സ് മാത്രമാണ് ഹൂഡ നേടിയിട്ടുള്ളത്. 17 റണ്‍സാണ് സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ 14 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 32.21 ശരാശരിയില്‍ 451 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഈ ഐപിഎല്ലില്‍ പക്ഷേ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ബാറ്റര്‍മാരുടെ പട്ടികയിലാണ് ദീപക് ഹൂഡയുടെ സ്ഥാനം. 5.75 കോടി രൂപ നല്‍കിയാണ് ലഖ്‌നൗ ദീപക് ഹൂഡയെ ടീമില്‍ നിലനിര്‍ത്തിയത്.