India vs England Lord's Test : പോരാട്ടം പാഴായി, ക്രീസിൽ ഹൃദയം തകർന്ന് ജഡേജയും സിറാജും, ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി
Jadeja- Siraj
112 റണ്‍സിന് 8 വിക്കറ്റെന്ന നിലയില്‍ ഒന്‍പതാം വിക്കറ്റില്‍ വില മതിക്കാനാവാത്തെ 35 റണ്‍സാണ് ബുമ്ര- ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്തത്. മത്സരത്തില്‍ ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മത്സരത്തില്‍ ഇന്ത്യയ്ക്കായി ഉറച്ചുനിന്ന ജഡേജ 118 പന്തില്‍ 61 റണ്‍സാണ് മത്സരത്തില്‍ നേടിയത്. 54 പന്തില്‍ 5 റണ്‍സുമായി ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കിയ ജസ്പ്രീത് ബുമ്രയെ നഷ്ടമായിട്ടും പത്താം വിക്കറ്റിലും വീരോചിതമായാണ് ഇന്ത്യ പോരാടിയത്. 30 പന്തില്‍ 4 റണ്‍സെടുത്ത മുഹമ്മദ് സിറാജ് ഷോയ്ബ് ബഷീറിന്റെ പന്തില്‍ നിര്‍ഭാഗ്യകരമായ രീതിയിലാണ് പുറത്തായത്. ഇതോടെ മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങി. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.