പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ, ഇനിയെല്ലാം സൂക്ഷിച്ച് മാത്രം: കൂടുതൽ പണം ശേഷിക്കുന്നത് പഞ്ചാബിന്

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഫെബ്രുവരി 2022 (08:50 IST)
മെഗാതാരലേലത്തിന്റെ ആദ്യ ദിനം ബെംഗളൂരുവിൽ അവസാനിച്ചു. ഇഷാൻ കിഷനാണ് ഇത്തവണട്ടെ ഐപിഎല്ലിലെ മൂല്യമേറിയ താരം. ഈ തുക മറികടക്കുന്ന ഒരു താരം രണ്ടാം ദിനം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ.15.25 കോടിക്കാണ് ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

10 ഫ്രാഞ്ചൈസികളായി ഉയർന്നതോടെ ഐപിഎല്ലിൽ 8 കോടിയ്ക്ക് മേൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍, ആവേശ് ഖാന്‍ എന്നിവര്‍ക്കെല്ലാം പത്ത് കോടിയിലധികം രൂപ ലഭിച്ചു. രണ്ടാം ദിനം ബാക്കിയുള്ളപ്പോൾ ഫ്രാഞ്ചൈസികളുടെ കയ്യിൽ അവശേഷിക്കുന്ന തുക ഇങ്ങനെ.


രവീന്ദ്ര ജഡേജ, എം എസ് ധോണി, റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, അമ്പാട്ടി റായൂഡു, ദീപക് ചാഹര്‍, ഡ്വെയ്ന്‍ ബ്രാവോ, റോബിന്‍ ഉത്തപ്പ, കെ എം ആസിഫ്, തുഷാര്‍ ദേഷ്പാണ്ഡെ. എന്നീ താരങ്ങളെയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സ്വന്തമാക്കിയത്. 20.45 കോടി രൂപയാണ് ചെന്നൈയുടെ കയ്യിൽ അവശേഷിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, ജേസണ്‍ റോയ്, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, ആര്‍ സായ് കിഷോര്‍, നൂര്‍ അഹമ്മദ് എന്നീ താരങ്ങളെ സ്വന്തമാക്കിയാണ് ടീം ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിനൊരുങ്ങുന്നത്. 18.85 കോടി രൂപ ടീമിന്റെ കയ്യിൽ ബാക്കിയുണ്ട്.

ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, കെ എസ് ഭരത്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, കമലേഷ് നാഗര്‍കോട്ടി, മുസ്തഫിസുര്‍ റഹ്‌മാന്‍, അശ്വിന്‍ ഹെബ്ബാര്‍ എന്നീ താരങ്ങളെ സ്വന്തമാക്കിയ ഡൽഹി നിലവിൽ ഒരു സന്തുലിതമായ ടീമാണ്. 16.50 കോടി രൂപ ഡൽഹിയുടെ പക്കലുണ്ട്.

വെങ്കടേഷ് അയ്യര്‍, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നീ താരങ്ങളെയാണ് കൊൽക്കത്ത ഇക്കുറി സ്വന്തമാക്കിയത്. 12.65 കോടി ടീമിന്റെ കയ്യിലുണ്ട്.

കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, മാര്‍ക് വുഡ്, അങ്കിത് രജപുത് എന്നിവരാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരങ്ങൾ. 6.90 കോടി മാത്രമാണ് ടീമിന്റെ പോക്കറ്റിലുള്ളത്

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഡിവാള്‍ഡ് ബ്രേവിസ്, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുമ്ര, എം അശ്വിന്‍, ബേസില്‍ തമ്പി എന്നീ താര‌ങ്ങളെ മാത്രമാണ് മുംബൈ ഇന്ത്യസ് ഇതുവരെ സ്വന്തമാക്കിയത്. 27.85 കോടി രൂപ മുംബൈയുടെ കയ്യിലുണ്ട്.

ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ജോണി ബെയര്‍സ്‌റ്റോ, ജിതേശ് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിംഗ്, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, ഇഷാന്‍ പോറല്‍ എന്നീ താരങ്ങളെയാണ് പഞ്ചാബ് സ്വന്തമാക്കിയത്. 28.65 കോടി രൂപ കയ്യിലുള്ള പഞ്ചാബിനാണ് രണ്ടാം ദിനത്തിൽ കൂടുതൽ തുക കൈവശമുള്ളത്.

ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, യൂസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ,റയാൻ പരാഗ് എന്നിവരെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. 12.15 കോടി രൂപയും രാജസ്ഥാന്റെ കയ്യിലുണ്ട്.

ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, അനുജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, വാനിഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്, അക്ഷ് ദീപ് എന്നീ താരങ്ങളെ സ്വന്തമാക്കിയ ആർസി‌ബിയുടെ കയ്യിൽ ബാക്കിയുഌഅത് 9.25 കോടി രൂപയാണ്.

അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പുരാന്‍, പ്രിയം ഗാര്‍ഗ്, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജെ സുജിത്, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നീ താരങ്ങളെയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടീമിന്റെ പക്കൽ 20.15 കോടിയാണ് ബാക്കിയുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :