1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KXIP to be renamed

കിരീടം കിട്ടാക്കനി: ഐപിഎലിലെ അടുത്ത സീസണിൽ പേരുമാറ്റാനൊരുങ്ങി കിംഗ്‌സ് ഇലവൻ പഞ്ചാബ്

ഐപിഎൽ
ഐപിഎൽ പതിനാലാം സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി കിംഗ്‌സ് ഇലവൻ പഞ്ചാബ്. പഞ്ചാബ് കിംഗ്‌സ് എന്നായിരിക്കും അടുത്ത സീസൺ മുതൽ ടീമിന്റെ പേര്. ഐപിഎൽ താരലേലത്തിന് മുൻപ് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
 
കഴിഞ്ഞ ഏതാനും നാളുകളായി ടീമിന്റെ പേരുമാറ്റുന്നത് ടീമിൽ വലിയ ചർച്ചയായിരുന്നു. ഐപിഎൽ ആരംഭിച്ചത് മുതൽ ഇതുവരെയും കിരീടത്തിൽ മുത്തമിടാൻ സാധിക്കാത്ത ടീമാണ് പഞ്ചാബ്, ടീമിന്റെ പേര് മാറ്റുന്നത് ഐപിഎല്ലിൽ ഭാഗ്യം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്.അതേസമയം ഈ മാസം പതിനെട്ടിന് നടക്കുന്ന ഐപിഎൽ താരലേലത്തിന് ഏറ്റവും കൂടുതൽ തുക കയ്യിലുള്ള ടീമാണ് പഞ്ചാബ്. ഇത്തവണ ടീം രണ്ടും കൽപ്പിച്ച് തന്നെ കളിക്കാനിറങ്ങുമ്പോൾ കൂടുതൽ മികച്ച താരങ്ങൾ ടീമിലെത്താൻ സാധ്യതയേറെയാണ്.
അടുത്ത ലേഖനം
സ്പിൻ ചുഴിയിൽ ഇംഗ്ലണ്ട് വീണു, രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 317 റൺസിന്റെ കൂറ്റൻ വിജയം, അക്‌സർ പട്ടേലിന് അഞ്ചു വിക്കറ്റ്