1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kumar Sangakkara backs Sanju Samson

സഞ്ജുവിന് പ്രത്യേക കഴിവുണ്ട്, ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കും: കുമാര്‍ സംഗക്കാര

Kumar Sangakkara
മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുമെന്ന് കുമാര്‍ സംഗക്കാര. സഞ്ജു വളരെ മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തിനു പ്രത്യേക കഴിവുകളുണ്ടെന്നും സംഗക്കാര പറഞ്ഞു. 
 
'ഈ സീസണില്‍ രാജസ്ഥാന് വേണ്ടി സഞ്ജു വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ദീര്‍ഘകാലത്തേക്കായി അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടീമിലേക്ക് ഏത് സമയത്ത് തിരഞ്ഞെടുക്കപ്പെട്ടാലും അദ്ദേഹം തയ്യാറായിരിക്കും,' സംഗക്കാര പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫില്‍ കയറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?