ധോണി ക്രിക്കറ്റിൽ തുടരുന്നതിനെതിരെ ഷൊയേബ് അക്തർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (10:53 IST)
എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരുന്നതിനെ വിമർശിച്ച് പാകിസ്ഥാൻ മുൻ താരം ഷൊയേബ് അക്തർ. ധോണി കഴിഞ്ഞ ലോകകപ്പിന് ശേഷം വിരമിക്കണമായിരുന്നു. ധോണി തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. വെറുതെ വലിച്ചുനീട്ടാതെ അന്തസ്സോടെ ധോണി കളി അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം പറഞ്ഞു.

ധോണിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ ഇതിനോടകം വിരമിച്ചിട്ടുണ്ടായിരിക്കുമെന്ന് അക്തർ പറഞ്ഞു. 100 ശതമാനം ക്രിക്കറ്റ് കളിക്കാൻ യോഗ്യനായിരുന്നപ്പോളാണ്ന്താൻ വിരമിച്ചത്. മൂന്നോ നാലോ വർഷങ്ങൾ കൂടി എനിക്ക് കളിക്കാൻ സാധിക്കുമായിരുന്നു എന്നിട്ടും 2011ലെ ലോകകപ്പിന് ശേഷം വിരമിക്കുകയായിരുന്നു അക്തർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :